“വരവേൽക്കാം, വീട്ടിലേക്കൊരു പൂമ്പാറ്റയെ…”

Let’s #bringhomeabutterfly

മനോഹരമായ ബാല്യകാലം ചിൽഡ്രൻസ് ഹോമുകളിൽ കഴിച്ചുകൂട്ടേണ്ടി വരുന്ന അനേകം കുഞ്ഞുങ്ങളുണ്ട് സമൂഹത്തിൽ. അതുപോലെ തന്നെ അവരെക്കുറിച്ചു സഹാനുഭൂതിയുള്ള ഒരുപാടു അച്ഛനമ്മമാരും…

ഇവരെ ഒരുമിപ്പിക്കാം, സർക്കാരിന്റെ ഫോസ്റ്റർ കെയർ (Foster Care) എന്ന മഹത്തായ പദ്ധതിയിലൂടെ. ദത്തെടുക്കാതെ തന്നെ, കുഞ്ഞുങ്ങളെ വീടുകളിലേക്ക് ക്ഷണിക്കാനും, “കുടുംബം” എന്ന അനുഭവം അവർക്കു സമ്മാനിക്കാനും കഴിയും.

അവരറിയട്ടെ അമ്മയുടെ വാത്സല്യം, പിന്നെ പറന്നുയരട്ടെ ആത്മവിശ്വാസത്തിന്റെ ചിറകിലേറി.

ഈ പദ്ധതിയെകുറിച്ചുള്ള അറിവ്, പരമാവധി ആളുകളിലേക്ക്‌ എത്തിക്കുന്നതിലൂടെ, ആ കുഞ്ഞുങ്ങളുടെ വളർച്ചയിൽ, വ്യക്തിത്വവികസനത്തില്‍, സ്വഭാവരൂപീകരണത്തിൽ എല്ലാം നമുക്കും പങ്കാളികളാകാം.

PRASHANTH NAIR, IAS on Foster Care

Prashanth Nair, IAS who was instrumental in conducting the vacation Foster Care program as part of COMPASSIONATE KOZHIKODE initiative and Govt. Foster Care program, talks about what foster care is and the difference it can make in the life of these children, the parents and society.

Foster Care parenting experience sharing

Prem, a foster care parent talks about his experience.

Hajara, a foster care parent talks about her experience.

Resources

About foster care in kerala

Where do I register?

For getting a child on Foster Care, the Prospective Foster Parent shall register before the District Child Protection Unit (DCPU) where the Prospective Foster Parent (PFP) resides.

Click here for contact details

Behind the campaign:

A social awareness initiative by Chungath Jewellery

Special Thanks:
Social Justice Department, Govt. of Kerala
Kerala State Child Welfare Council (CWC)
C Radhakrishnan
Prasanth Nair IAS

logofor hareesh-01-06

Chungath group is built on certain immaculate business ethics. Truth, Honesty, Simplicity, Hard Work and Faith – These are the five tenets the group follow very strictly for the last 100 years. We believe these golden mantras are the pillars of our success.

The Poet

“പല പല നാളുകൾ ഞാനൊരു പുഴുവായ് പവിഴകൂട്ടിലുറങ്ങി…
ഇരുളും വെട്ടവുമറിയാതങ്ങനെ ഇരുന്നു നാളുകൾ നീക്കി…”

90 കളിലെ എൽ പി സ്കൂള്‍ പാഠപുസ്തകത്തിൽ പഠിച്ച ഈ കവിത യശ: ശരീരനായ പി ഗംഗാധരൻ നായരുടെ രചനയാണ്.

1924 ൽ തിരുവനന്തപുരം കരമനയിൽ ജനിച്ച പി ഗംഗാധരൻ നായർ, ആകാശവാണി തിരുവനന്തപുരം നിലയത്തിലെ സ്ക്രിപ്റ്റ് എഡിറ്റർ ആയിരുന്നു. 1982 വരെ  തിരുവനന്തപുരം ആകാശവാണി നിലയത്തിൽ നിന്നും റേഡിയോ നാടകങ്ങൾ, ലളിത ഗാനങ്ങൾ, സുഭാഷിതം,  കവിതകൾ, ബാല ലോകം, കണ്ടതും കേട്ടതും, വയലും വീടും തുടങ്ങി എണ്ണമറ്റ പരിപാടികൾ അവതരിപ്പിച്ചു. റേഡിയോ അമ്മാവൻ എന്ന പരിപാടിയിലൂടെ ശ്രോതാക്കാൾക്ക് അരികിൽ എത്തിയതും ഇദ്ദേഹം തന്നെ.

നാടക-സിനിമ മേഖലയിലും സജീവമായിരുന്ന ഗംഗാധരൻ നായർ, അടൂർ ഗോപാലകൃഷ്ണന്റെ മുഖാമുഖത്തിലെ നായകൻ ആയി വെള്ളിത്തിരയിലും സാനിധ്യം അറിയിച്ചു. അറിയപ്പെടുന്ന ഡബ്ബിങ് ആർട്സിസ്റ്റ് കൂടി ആയിരുന്ന ഗംഗാധരൻ നായരുടെ ഭാര്യ, ആകാശവാണി ജീവനക്കാരിയും, റേഡിയോ ആർട്സിസ്റ്റും, നാടക-ചലച്ചിത്ര നടിയുമായ റ്റി പി രാധാമണി ആണ്. വി ആർ ചന്ദ്രമോഹൻ, വി ആർ ശ്രീകല, വി ആർ കണ്ണൻ, വി ആർ നന്ദകുമാർ എന്നിവരാണ് മക്കൾ.


“101 ബാലകവിതകൾ” എന്ന പുസ്തകത്തിൽ ആണ് പൂമ്പാറ്റ കവിത ആദ്യമായി പ്രസിദ്ധീകരിച്ചത്. അത് പിന്നീട് പാഠപുസ്തകത്തിൽ  “ഞാൻ” എന്ന പേരിലെത്തി. ഗംഗാധരൻ നായർ എത്ര കവിത എഴുതിയെന്നോ, അത് എവിടെയെങ്കിലും ഉണ്ടോ എന്നോ ആർക്കും അറിയില്ല. 1968-ൽ അദ്ദേഹത്തിന്റെ “യു ഡി ക്ലർക്ക്” എന്ന നാടകം സാഹിത്യ അക്കാദമി പുരസ്കാരം നേടി.
1982 ൽ ആകാശവാണിയിൽ നിന്നും വിരമിച്ച ശേഷം ഗംഗാധരൻ നായർ മുഴുവനായും വിശ്രമജീവിതത്തിൽ ആയിരുന്നു. അതുവരെ കഥകളും, കവിതകളും, നാടകങ്ങളും, ലളിതഗാനങ്ങളും നിറഞ്ഞുനിന്ന  ലോകം അവിടം മുതൽ മാറിമറിഞ്ഞു….

ഒടുവിൽ 8 വർഷം മുൻപ് (2009-ൽ) അദ്ദേഹം ലോകത്തോട് വിടപറഞ്ഞു…

Special thanks to all the individuals and organizations who volunteered for this social cause!

Campaign conceived & executed by Pixelbrahma

Poem: P Gangadharan Nair
Music & Direction: S Ram
DOP: Ratheesh Narayanan
Editor: Deepu Joseph
Line Producer: Jeebu Gopal
Art: Shyam Kumar
Makeup: Shinu Balan
Hairstylist: Sandhya
Costumes: Ida
Choreography: Shiju
Stills: Muhammed – Oneten

Additional art properties: Krishnakumar Cherupillil, Sharth Lal
Doll design: Ninu Kaliyath

Associate director: Ramesh Ravi
Associate DOP: Robin
Assistant director: Dinu Dhivakaran
Production controller: Vinu Joy
Production executives : Remeesh/Sreejith

Music programming: Anil – Dundubhi
Flute: Rajesh Cherthala
Lead vocals: Sreya (Shreyakutti) & Vyjayanthi Priya
Vocals: Krishnapriya Sreejith & Ganga Sunilkumar (Toc H Public School)
Additional Vocals: Kalyani, Narayani, Anusree & Nityasree
Music associate: Jishnu Dev

Featuring: Baby Partahavi, Master Alen, Nimisha, Vinod Kumar & RK Thayyil

V/O Artist: Naveen
Dubbing Artists: Joe Ajith, Ramesh Ravi

Recording Studio: Woodpecker Studios – Cochin, Mystudio – Cochin, Unity Studio – Calicut
Mixing: Dundubhi Audio Crafting Hub – Cochin
Outdoor Unit: Motherland Cine Unit
Camera Unit : Akeesh

Technical Lead (Social Media): Hareesh MH
Designs & Title: Krishnakumar Cherupillil

Creative Contribution:
Lakshmikanth Ravichandran, Feby Jose & Anish P. Chirackal